കൊല്ലം: ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഇന്ധനവില വർദ്ധനവെന്ന് ഫോർവേഡ്‌ ബ്ലോക്ക്‌ ദേശീയ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ട്രേഡ് യൂണിയൻ കോ ഓർഡിനേഷൻ സെന്റർ (ടി.യു.സി.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.യു.സി.സി ദേശീയ പ്രസിഡന്റ് പ്രബീർ ബാനർജി (ബംഗാൾ) അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി.ആർ. ശിവശങ്കർ (കർണാടക) വിഷയം അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.