post
കേരള പ്രവാസി സംഘം പൂതക്കുളം വില്ലജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതക്കുളം പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ പൂതക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പ്രവാസി സംഘം പൂതക്കുളം വില്ലജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതക്കുളം പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. പൂതക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയാ ട്രഷറർ ചന്ദ്രചൂഡൻപിള്ള, വില്ലേജ് സെക്രട്ടറി ജെ. സുധീശൻപിള്ള, ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു.