കൊട്ടാരക്കര: എ.ഐ.എസ്.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓക്സിമീറ്റർ ചലഞ്ച് ഉദ്ഘാടനം താലൂക്ക് ആശുപത്രിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് നിർവഹിച്ചു. ആശുപത്രി ആർ.എം.ഒയ്ക്ക് ഓക്സിമീറ്റർ കൈമാറി. മണ്ഡലം പ്രസിഡന്റ് ജിറിൻ അച്ചൻകുഞ്ഞ്, സെക്രട്ടറി ഇന്ദുഗോപൻ, ഫെലിക്സ് സംസൺ, വർഷ, അശ്വിൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വാർഡ് കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും ഓക്സി മീറ്ററുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.