കൊല്ലം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 80 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം കൊല്ലം ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് ഉദ്ഘാടനം ചെയ്തു.
സി.പി.എം കൊല്ലം ഏരിയാ സെക്രട്ടറി ഇക്ബാൽ, സംഘം സംസ്ഥാന സെക്രട്ടറി കൃഷ്ണ പിള്ള,
സംഘം ജില്ലാ പ്രസിഡന്റ് എം. ശശിധരൻ പിള്ള, ശിവശങ്കരപ്പിള്ള, കരിങ്ങന്നൂർ മുരളി, പി.കെ.ബാലചന്ദ്രൻ, പി.കെ. ഗോപൻ, വിജയകുമാര കുറുപ്പ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.