schoo
ഇടമൺ യു.പി.സ്കൂളിൻെറ വിദ്യാർത്ഥികൾക്ക് നൽകിയ സൗജന്യ പഠനോപകരണങ്ങളുടെയും, ഭക്ഷ്യധാന്യ കിറ്റുകളുടെയും വിതരണോദ്ഘാടനം സ്കൂൾ പ്രഥമാദ്ധ്യാപിക ആർ.അനിത നിർവഹിക്കുന്നു.

പുനലൂർ: ഇടമൺ യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യപഠനോപകരണങ്ങളും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. നോട്ട് ബുക്ക്, പേന, ഇൻസ്ട്രുമെന്റ് ബോക്സ്, കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങളും ഭക്ഷ്യധാന്യക്കിറ്റുകളുമാണ് നൽകിയത്. കൊവിഡ് പോസിറ്റീവ് ആയ കുട്ടികളുടെ വീടുകളിൽ പഠനോപകരണങ്ങളും ഭക്ഷ്യധാന്യക്കിറ്റുകളും അദ്ധ്യാപകർ നേരിട്ടെത്തിച്ച് നൽകി.സ്കൂൾ പ്രഥമാദ്ധ്യാപിക ആർ.അനിത പഠനോപകരണങ്ങളുടെയും ഭക്ഷ്യധാന്യ കിറ്റുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു. സീനിയർ അസി.കല്പന എസ്.ദാസ്, അദ്ധ്യാപികമാരായ വി.ആശ, എം.പി.പ്രീയ തുടങ്ങിയർ പരിപാടികൾക്ക് നേതൃത്വം നൽകി.