കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിലെ കൊവിഡ് ബാധിതരായ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കൊല്ലം പട്ടണത്തിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ സംഭരിച്ച ഭക്ഷ്യധാന്യ കിറ്റുമായി സാന്ത്വനവണ്ടി പുറപ്പെട്ടു.
സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഫ്ലാഗ് ഓഫ് ചെയ്തു. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വഴിയോരം, ഓട്ടോറിക്ഷ തൊഴിലാളികൾ, ഷോപ്പ്സ് തൊഴിലാളികൾ എന്നിവർക്കും കിറ്റുകൾ വിതരണം ചെയ്യും. എസ്. ജയമോഹൻ, എ.എം. ഇക്ബാൽ, ഇ. ഷാനവാസ് ഖാൻ, ജി. ആനന്ദൻ, ജെ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.