പോരുവഴി: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച തുക കൈമാറി. ഗ്രന്ഥശാലകളിൽ നിന്ന് സമാഹരിച്ച 338200 രൂപയുടെ ചെക്ക് അഡ്വ. കെ സോമപ്രസാദ് എം. പി ഏറ്റുവാങ്ങി. ഗ്രന്ഥശാല സംഘം സംസ്ഥാന നിർവാഹകസമിതി അംഗം ഡോ. പി .കെ. ഗോപൻ, സംസ്ഥാന കമ്മിറ്റി അംഗം ചവറ കെ .എസ് .പിള്ള, ബി .ബിനീഷ്, ആർ. അജയൻ, മനു വി. കുറുപ്പ്, എം .സാബു, ഗോപിനാഥ് കുറുപ്പ് എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ സ്വാഗതം ആശംസിച്ചു.