ഞായറാഴ്ച പരിശോധന കുറവ്
കൊല്ലം: ജില്ലയിൽ ഇന്നലെ 862 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തലേദിവസം ഉച്ചയ്ക്ക് ശേഷമുള്ള പരിശോധനാ ഫലങ്ങൾ ഉൾപ്പെടുന്ന കണക്കാണ് തൊട്ടടുത്ത ദിവസം വരുന്നത്. ഞായറാഴ്ച പരിശോധന കുറവായിരുന്നതിനാലാണ് രോഗികളുടെ എണ്ണം കുറഞ്ഞത്.
ആകെ 7,227 പേരെ പരിശോധിച്ചപ്പോഴാണ് 862 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.92 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 857 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 1,603 പേർ രോഗമുക്തരായി.