കൊല്ലം: പെട്രോൾ വില കൊല്ലത്തും സെഞ്ച്വറിയടിച്ചു. പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറു കടന്നത്. കഴിഞ്ഞ ദിവസത്തെ വിലവർദ്ധനവിൽ 100.51 ആയാണ് വില വർദ്ധിച്ചത്. സാദാ പെട്രോൾ വില 96.70 രൂപയിലെത്തി. ഇപ്പോഴത്തെ വർദ്ധനവ് തുടരുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ വില നൂറ് കടക്കും. ഡീസൽ വില 92.10 ലും പ്രീമിയം ഡീസൽ 95.50 രൂപയിലുമെത്തി. ഓരോ ദിവസവും വില കൂടുന്നതിനാൽ ഡീസലും സെഞ്ച്വറിയിലേക്ക് താമസമില്ലാതെ എത്തിയേക്കും. ഈമാസം ഇതുവരെ മൂന്ന് തവണയാണ് ഇന്ധന വില കൂടിയത്. 70 മുതൽ 80 പൈസ വരെയാണ് വർദ്ധിച്ചത്.
വില
പെട്രോൾ പ്രീമിയം: 100.51രൂപ
സാദ: 96.70
ഡീസൽ പ്രീമിയം: 95.50
സാദ: 92.10