navas
സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ടി.മോഹനൻ നിർവഹിക്കുന്നു.

ശാസ്താംകോട്ട : സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതി കുന്നത്തൂർ താലൂക്കിൽ ആരംഭിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ തുരുത്തിക്കര സഹകരണ ബാങ്ക് അങ്കണത്തിൽ ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ .ടി .മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. 2018 ആരംഭിച്ച ട്രീസ് ഒഫ്‌ കേരളയുടെ ഭാഗമായി ഒരു ലക്ഷം പുളി മരത്തൈകൾ, സഹകരണ സംഘങ്ങളിലൂടെ നട്ട് പരിപാലിക്കുകയാണ് ലക്ഷ്യം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായ 155200 രൂപ ചടങ്ങിൽ കൈമാറി . ബാങ്ക് പ്രസിഡന്റ് ബി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് രജിസ്ട്രാർ രാജ സിംഹൻ, ഇൻസ്പെക്ടർമാരായ സന്തോഷ് ,രതീഷ് , സഹകരണ യൂണിയൻ അംഗം പ്രിയദർശനി, ബോർഡ് അംഗങ്ങളായ കെ .തമ്പാൻ ,ടി. എൻ. മാത്യു, സെക്രട്ടറി ബീന എന്നിവർ പങ്കെടുത്തു.