e
ഇന്ധന വിലവർദ്ധനവിനെതിരെ കടയ്ക്കലിൽ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിക്കുന്നു

കടയ്ക്കൽ : പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു. എ. ഐ .വൈ .എഫ് കടയ്ക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എ. ഐ. വൈ .എഫ് മണ്ഡലം സെക്രട്ടറി ടി.എസ്. നിധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പരിപാടി കടയ്ക്കൽ വിപ്ലവ സ്മാരകത്തിന് മുന്നിൽ സമാപിച്ചു. സി.പി.ഐ കടയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധിൻ കടയ്ക്കൽ, എ. ഐ. വൈ. എഫ് മണ്ഡലം പ്രസിഡന്റ് ബി. ആദർശ്, മേഖല പ്രസിഡന്റ് കൃഷ്ണപ്രശാന്ത്, സെക്രട്ടറി ആർ .എസ് .അഖിൽ , അശോക് ആർ. നായർ, കിരൺ സിംഗ്, ബി .എസ്.അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.