കൊട്ടിയം: ലോക്ക് ഡൗൺ കാലത്ത് ചാരായം വാറ്റി വിൽപ്പന നടത്തി വന്നയാൾ പിടിയിലായി. കൊട്ടിയം കണ്ടച്ചിറമുക്ക് പറന്തിയിൽ പുഷ്പ വിലാസത്തിൽ അനിൽ ആൻഡ്രൂസാണ് (51) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നാല് ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളുടെ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ സജീർ, അനൂപ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധനയിലൂടെ പ്രതിയെ പിടികൂടിയത്.