കൊല്ലം: പനയം ഗ്രാമപഞ്ചായത്തിലെ പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. സ്റ്റാഫ് നഴ്സിന് ബി.എസ്‌സി നഴ്സിംഗ് / ജനറൽ നഴ്സിംഗും ലാബ് ടെക്നീഷ്യന് ബി.എസ്‌സി എം.എൽ.ടി/ തുല്യമായ മറ്റ് കോഴ്സുകളുമാണ് യോഗ്യത. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്രർ ചെയ്ത സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 15ന് മുമ്പ് അപേക്ഷകൾ നേരിട്ട് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0474 2550470.