പുനലൂർ: ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ നൽകിയ 70ഓക്സീമീറ്ററുകൾ ആരോഗ്യപ്രവർത്തകർക്ക് നൽകാതെ കരവാളൂർ പി.എച്ച്.സി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. കൊവിഡ് ബാധിച്ച പല പ്രദേശങ്ങളിലും രോഗികൾ ആവശ്യപ്പെട്ടിട്ടും ഓക്സീ മീറ്റർ എത്തിക്കുന്നതിൽ ആരോഗ്യപ്രവർത്തകർ വീഴ്ച വരുത്തുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു സമരം ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി എസ്.എൻ.രാജേഷ്,ജോ.സെക്രട്ടറി ശ്യം, നേതാക്കളായ കെ.എസ്.പ്രസാദ്, വി.എസ്.പ്രവീൺകുമാർ,ശ്യാംകുമാർ, സുജിൻ, ജോർജ്ജ് വർഗീസ്, അനന്ദു, ചന്ദു, ബിജു തുടങ്ങിയവർ സമരത്തിൽ നേതൃത്വം നൽകി. മണിക്കൂറുകളോളം സമരം നീണ്ടതിനെ തുടർന്ന് പുനലൂർ സി.ഐ രാകേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.