കൊല്ലം: കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും ഡൗൺലോഡ് ചെയ്ത് പങ്കുവച്ചവർ ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങി. ജില്ലയിൽ 35 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിൽ ഇരുപത്തിരണ്ടും റൂറലിൽ പതിനഞ്ചും കേസുകൾ രജിസ്റ്റർ ചെയ്തു.
ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, അനുബന്ധ സാമഗ്രികൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരൻ, കരാർ ജീവനക്കാർ, ഐ.ടി പ്രൊഫഷണലുകൾ, ഉയർന്ന ബിരുദമുള്ളവർ, തൊഴിൽ രഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പിടിയിലായത്. ഫോറൻസിക് ലാബിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് അടക്കമുള്ള തുടർ നടപടി സ്വീകരിക്കും.