കരുനാഗപ്പള്ളി: ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ജെ.ഡി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കൂട്ടധർണ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക്.പി.ഹാരീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വർക്കിംഗ് പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം റെജി കരുനാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ഫിറോസ് ഖാൻ , രഘു, ബിജു ഗോകുലം, കണ്ണൻ , രേവതി എന്നിവർ സംസാരിച്ചു.