കുന്നത്തൂർ : കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ തകർക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ആർ.എസ്.പി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ശൂരനാട് തെക്ക് പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുണ്ടിൽ നിസാർ അദ്ധ്യക്ഷനായി. .എസ്.ബഷീർ,വിജയൻ പിള്ള, എസ്.ശശികല,എസ്.വേണുഗോപാൽ തുടങ്ങിവർ നേതൃത്വം നൽകി. മൈനാഗപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ വേങ്ങ അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറെ കല്ലടയിൽ സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പോരുവഴിയിൽ ഷൈജൻ സത്യചിത്ര ഉദ്ഘാടനം ചെയ്തു. അനസ് മയ്യത്തുംകര അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ടയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.ജി .വിജയദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. വിജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് ഒ.കെ ഖാലിദ് ഉദ്ഘാടനം ചെയ്തു. തുളസീധരൻ പിള്ള അദ്ധ്യക്ഷനായി. കുന്നത്തൂരിൽ ഡി.അലക്സ് കുട്ടി ഉദ്ഘാടനം ചെയ്തു.അഡ്വ.എം.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.