പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം തുടങ്ങി. ഭക്ഷ്യ കിറ്റുകളുമായിട്ടാണ് അദ്ധ്യാപകർ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിലെത്തുന്നത്. പഠന സാഹചര്യം, ഓൺലൈൻ പഠനത്തിന്റെ പ്രശ്നങ്ങൾ എന്നിവ നേരിട്ട് മനസിലാക്കുകയും കുട്ടികളുടെ ജീവിത രീതികളും മറ്റും അറിയുന്നതിനുമാണ് വീട് സന്ദർശനം. നീണ്ടനാളുകൾക്ക് ശേഷം അദ്ധ്യാപകരെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളുടെ പ്രതികരണമെന്ന് പ്രഥമാദ്ധ്യാപകൻ ടി.ആർ.മഹേഷ് പറഞ്ഞു.