vac
വാക്സിൻ ചലഞ്ചിലേക്ക് ഉപാസന ദിലീപൻ ഒരു ലക്ഷം രൂപ ധനമന്ത്രി കെ.എൻ ബാലഗോപാലിന് കൈമാറുന്നു.

പത്തനാപുരം : പശുക്കളുടെ പാൽ വിറ്റ് കിട്ടിയ ലാഭ വിഹിതം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നല്കി ദമ്പതികൾ മാതൃകയായി. മേലില ഉപാസന ഡയറി ഫാം ഉടമകളായ ചേത്തടി ഉപാസനയിൽ ദിലീപൻ . പ്രസന്ന ദമ്പതികളാണ് ഒരു ലക്ഷം രൂപ മന്ത്രി കെ. എൻ. ബാലഗോപാലിന് കൈമാറിയത്. പതിനഞ്ചി ലധികം കറവ പശുക്കൾ ഇവർക്കുണ്ട്. ചേത്തടി ക്ഷീര സംഘത്തിലാണ് ഇവർ പാൽ നല്കുന്നത്. അളക്കുന്ന പാലിന്റെ പൈസ ആഴ്ച തോറും ബാങ്കിൽ വരും. തീറ്റയ്ക്കും മറ്റ് ചെലവകൾക്കും കഴിഞ്ഞുള്ള ലാഭ വിഹിതത്തിൽ നിന്നുള്ള തുകയാണ് കൈമാറിയത്. കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരക മന്ദിരത്തിൽ എത്തിയാണ് തുക മന്ത്രിക്ക് കൈമാറിയത്. സി. പി .എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ , ആർ. സഹദേവൻ, കെ. ജോൺസൺ എന്നിവരും പങ്കെടുത്തു.