പടിഞ്ഞാറെ കല്ലട: പഞ്ചായത്തിൽ കിടപ്പ് രോഗികൾക്ക് വാക്സിൻ വിതരണം ആരംഭിച്ചു. വലിയപാടം പടിഞ്ഞാറ് വാർഡിൽ ആരംഭിച്ച വാക്സിൻ വിതരണം ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ജാഗ്രത സമിതി അംഗം കുന്നൂതറയിൽ എം. മഹേഷ്‌, ആശ വർക്കർ സി. ഉഷ, ആർ. ആർ. ടി ശ്രീകലരാജു, നഴ്‌സുമാരായ ലതാ കൃഷ്ണൻ, വനജാമേരി, ലക്ഷ്മി, ബിജി തുടങ്ങിയവർ പങ്കെടുത്തു