കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.റഹീംകുട്ടി അദ്ധ്യക്ഷത വഹിച്ചു. അൻവർ, മാരിയത്ത് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും, ആർ.ആർ.ടി അംഗങ്ങളും വാർഡിന്റെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളും ശുചീകരിച്ചു. വാർഡിലെ പ്രധാന ജല സ്രോതസായ ആമ്പൽച്ചിറയുടെ ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി.
പഞ്ചായത്തംഗം എം.റഹീംകുട്ടിയുടെ നേതൃതത്തിൽ ആർ.ആർ.ടി. അംഗങ്ങായ അൻവർ, സജീദ്, അച്ചു, ഷാഫി, ഷിജു, റിയാദ്, ഷംനാദ് എന്നിവർ വൃക്ഷത്തൈകൾ നട്ടു.