ഓയൂർ: പൂയപ്പള്ളി കുടുംബ ആരോഗ്യകേന്ദ്രത്തിൽ താത്കാലിക നിയമനാടിസ്ഥാനത്തിൽ ഡോക്ടർ 1, സ്റ്റാഫ്‌നഴ്സ് 1 ഒഴിവുണ്ട്. അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പൂയപ്പള്ളി ഗ്രാമപഞ്ചായതത്ത് ഓഫീസിൽ 21ന് വൈകിട്ട് 3 മണിക്ക് മുമ്പായി അപേക്ഷ നല്കണം.പ്രവർത്തി പരിചയം ഉള്ളവർക്കും സർക്കാർ മറ്റ് മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടവർക്കും മുൻഗണന ലഭിക്കുന്നതായിരിക്കും.