പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ വീടുകളിൽ കോൺഗ്രസ് കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമായി പാരിപ്പള്ളി, കോട്ടക്കേറം, ചാവർകോട്, കടമ്പാട്ടുകോണം എന്നീ വാർഡുകളിലെ 23 വീടുകളിൽ ശുചീകരണം നടത്തി.
കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർമാൻ പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സിമ്മിലാൽ, എം.എ. സത്താർ, എൻ. ശാന്തിനി തുടങ്ങിയവർ സംസാരിച്ചു. എസ്. സന്തോഷ് കുമാർ, ബി. ജയകുമാർ, ബിനു വിജയൻ, എസ്. ബാബു, ബാബുരാജ്, മുരളി മുക്കട, ശ്രീജിത്ത് വാസുദേവൻ, പത്മനാഭൻ, വിനോദ് വിജയൻ, ആദർശ്, ജി. മനു, എസ്. വിഷ്ണു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.