lockdown

കൊല്ലം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള തദ്ദേശസ്ഥാപന പരിധികളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധയും കർശന നിയന്ത്രണങ്ങളും ഉണ്ടാവും.
സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനും നിർദേശമുണ്ട്. കൊട്ടിയം കിംസ് ആശുപത്രിയിൽ വാക്‌സിനേഷൻ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ക്രമീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. പുനലൂരിൽ പുതുതായി വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കണം. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള തെക്കുംഭാഗം, പടിഞ്ഞാറെ കല്ലട പ്രദേശങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.