കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ ജീവശാസ്ത്ര വിഭാഗത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ 'കൊവിഡ് കാലത്തെ മലേറിയ വിമുക്തമാക്കാം' എന്ന വിഷയത്തിൽ ഏകദിന വെബിനാർ സംഘടിപ്പിച്ചു. ലോക മലേറിയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒയും ഡി.എസ്.ഒയുമായ ഡോ. ആർ. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ, ജീവശാസ്ത്ര വിഭാഗം അദ്ധ്യക്ഷ ഡോ. എസ്. ഉഷ, വെബിനാർ കോ ഓർഡിനേറ്റർ വി.എസ്. നിഷ എന്നിവർ സംസാരിച്ചു. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച വെബിനാറിൽ വിവിധ കലാലയങ്ങളിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.