ഓയൂർ: ചാരായ വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ പൂയപ്പള്ളി പൊലീസ് പിടികൂടി. ഓടനാവട്ടം ജോജോ കോട്ടേജിൽ ജോജോ വർഗീസ് (28), ഓടനാവട്ടം തെള്ളിയക്കാട്ട് പുത്തൻ വീട്ടിൽ റോഷൻ (30 )എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കാറിൽ ചാരായം കടത്താൻ ശ്രമിച്ചവരെ വെളിയം ജംഗ്ഷനിൽ വച്ച് പിടികൂടുകയും ഇവർ പൊലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ചാരായ വിൽപന നടത്തുന്ന ഓടനാവട്ടം സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്ന് സ്കൂട്ടറും രണ്ട് ലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തു.