ചാത്തന്നൂർ: എഴിപ്പുറം ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിലെ നിർദ്ധനരായ നൂറിലേറെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്രുകൾ വിതരണം ചെയ്തു. 'ഗുരുഹസ്തം 2021' എന്ന പേരിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ യൂസഫ് ചേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് രവികുമാർ, വാർഡ് മെമ്പർ വിജയൻ, മാനേജർ അംബിക പത്മാസനൻ തുടങ്ങിയവർ പങ്കെടുത്തു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ സ്വാഗതവും കിഷോർ നന്ദിയും പറഞ്ഞു.