ചാത്തന്നൂർ: കല്ലുവാതുക്കൽ,​ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പരിധികളിൽ അപകടകരമായി നിൽക്കുന്നതോ അപകടമുണ്ടാകാൻ സാദ്ധ്യതയുള്ളതോ ആയ മരങ്ങളും മരച്ചില്ലകളും പരസ്യഫലകങ്ങളും അടക്കമുള്ളവ സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്ന് സെക്രട്ടറിമാർ അറിയിച്ചു. എത്രയും വേഗം ഇവ മുറിച്ചുമാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യാത്ത പക്ഷം കാറ്റിലോ മഴയിലോ ഇവ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാദ്ധ്യത ദുരന്ത നിവാരണ നിയമപ്രകാരം ഭൂവുടമയ്ക്ക് ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.