chirakkara
ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ സാമഗ്രികൾ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി ജില്ലാ പഞ്ചായത്ത് അംഗം ശ്രീജാ ഹരീഷിൽ നിന്ന് ഏറ്റുവാങ്ങുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലേക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി ഏറ്റുവാങ്ങി. 100 എൻ 95 മാസ്കുകൾ, 20 പൾസ് ഓക്സിമീറ്ററുകൾ, 12 പി.പി.ഇ കിറ്റുകൾ, രണ്ട് ബോഡി കിറ്റുകൾ എന്നിവയാണ് കൈമാറിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, സ്ഥിരംസമിതി അദ്ധ്യക്ഷ മിനിമോൾ ജോഷ്, അംഗങ്ങളായ വിനിത ദീപു, സജില, മെഡിക്കൽ ഓഫീസർ ഡോ. നമിത നസീർ തുടങ്ങിയവർ പങ്കെടുത്തു.