homio

കൊല്ലം: കൊവിഡ് ബാധിച്ച് വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്‌സ് കേരള ജില്ലാ കമ്മിറ്റി പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വിദഗ്ദ്ധ ഡോക്ടർമാർ രോഗികളുമായി ആശയവിനിമയം നടത്തി പരിഹാരം നിർദ്ദേശിക്കുകയും മരുന്നുകൾ ലഭ്യമാക്കുകയും ചെയ്യും. ഡോക്ടർമാരായ ഗിരിശങ്കർ, അജിത്ത്കുമാർ, പ്രസാദ് ഉമ്മൻ ജോർജ്, ഐ.ആർ. അശോക് കുമാർ, രാജാറാം, ശ്രീകാന്ത്, സുരേഷ്, കൃഷ്ണകുമാർ, ബിന്ദുറാണി എന്നിവരടങ്ങിയ പാനലാണ് രംഗത്തുണ്ടാവുക. വാട്സ്ആപ്പ് നമ്പർ: 7012094631.