മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വായിച്ചിട്ടുള്ളതിൽ ഇഷ്ടപെട്ടതോ ജീവിതത്തെ സ്വാധീനിച്ചുള്ളതോ ആയ പുസ്തകത്തെക്കുറിച്ച് ഒരുപുറത്തിൽ കവിയാത്ത കുറിപ്പ് തയ്യാറാക്കി സെക്രട്ടറി, ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല, മയ്യനാട് പി.ഒ കൊല്ലം - 691303 എന്ന വിലാസത്തിലോ 02klm976 എന്ന ഇ - മെയിലിലോ 19ന് മുമ്പ് അയയ്ക്കണം. ഫോൺ : 8129241604,9846867928.