a
കായീല എസ്.കെ.വി.യു.പി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ഓൺലൈൻ പടനത്തിന് വാങ്ങി നൽകിയ സ്മാർട്ട് ഫോൺ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ബിനോജ് വിതരണം ചെയ്യുന്നു

എഴുകോൺ: കായീല എസ്.കെ.വി.യു.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ സഹായം. ഓൺലൈൻ ക്ലാസ് ആരംഭിച്ചിട്ടും ക്ലാസിന് പങ്കെടുക്കാൻ കഴിയാതെയിരുന്ന കുട്ടികൾക്കാണ് സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും സ്മാർട്ട് ഫോണുകളും ടിവിയും വാങ്ങി നൽകിയത്. 15 വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണും ഒരു വിദ്യാർത്ഥിക്ക് ടെലിവിഷനും വാങ്ങി നൽകി. പഞ്ചായത്ത് അംഗം എം.ബി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ബിനോജ് ഉപകരണങ്ങൾ കുട്ടികൾക്ക് കൈമാറി. വാർഡ് അംഗം സി.എസ്. സുരേഷ്‌കുമാർ, വെളിയം ബി.പി.ഒ. അനിൽകുമാർ, കെ.ജെ. സേതു, പ്രഥമ അദ്ധ്യാപകൻ റെജി ജോർജ്, ജി. മിനി തുടങ്ങിയവർ പങ്കെടുത്തു.