odanavatm
കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന കട്ടയിൽ പാലയ്‌ക്കോട്ടു ഭഗവതി ക്ഷേത്രം ജീവനക്കാർക്കും പ്രദേശ വാസികൾക്കും ക്ഷേത്രം വകയായി നൽകുന്ന ഭക്ഷ്യ ധാന്യ പച്ചക്കറി കിറ്റുകളുടെ വിതരണം മേൽ ശാന്തി ബൈജുനാരായണൻ പോറ്റി ഉദ്‌ഘാടനം ചെയ്യുന്നു. കൺവീനർ എസ്. ഷാജി, പ്രസിഡന്റ്‌ ആർ. മോഹനൻ, സെക്രട്ടറി കെ. മോഹനൻ, ട്രഷറർ മനോഹരൻ മംഗലശേരി, എന്നിവർ സമീപം.

ഓടനാവട്ടം: കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന കട്ടയിൽ പാലയ്‌ക്കോട്ട് ഭഗവതി ക്ഷേത്രം ജീവനക്കാർക്കും പ്രദേശവാസികൾക്കും ക്ഷേത്രം വക ഭക്ഷ്യ ധാന്യ ,പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് ക്ഷേത്രം മേൽ ശാന്തി ബൈജു നാരായണൻ പോറ്റി ഉദ്ഘാടനം ചെയ്തു. കൺവീനർ എസ്. ഷാജി, പ്രസിഡന്റ്‌ ആർ. മോഹനൻ, സെക്രട്ടറി കെ. മോഹനൻ ട്രഷറർ മനോഹരൻ മംഗലശേരി എന്നിവർ കിറ്റുകൾ വിതരണം ചെയ്തു. ഗോപിനാഥൻ സ്വാമികൾ, എസ്. സനിൽകുമാർ, എസ്. സനിൽ, കെ. ദേ വിദാസൻ, എസ്. സുധാകരൻ എന്നിവർ പങ്കെടുത്തു. ഇപ്പോൾ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ലെങ്കിലും ഓൺ ലൈൻ വഴി വിശേഷാൽ പൂജകൾക്ക് ക്ഷേത്രവുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.