കൊല്ലം: കൊവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, പി.ജി വിദ്യാർത്ഥികൾ, ഹൗസ് സർജൻസി ചെയ്യുന്നവർ, മറ്റ് ആരോഗ്യ പ്രവത്തകർ തുടങ്ങിയവരുടെ അലവൻസുകൾ വർദ്ധിപ്പിക്കണമെന്ന് ഡോക്‌ടേഴ്‌സ് ഫോർ സോഷ്യൽ ജസ്റ്റിസ് ആവശ്യപ്പെട്ടു. നാഷണൽ കോ ഓർഡിനേറ്റർ ഡോ. കുര്യൻ ഉമ്മൻ, സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. എസ്.വി. അരുൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.