photo
ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്‌ഫോണ്‍ ഇല്ലാത്ത കുട്ടികൾക്ക് ശബരിഗിരി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി.കെ. ജയകുമാര്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങി നല്‍കുന്നു.

അഞ്ചൽ: ശബരിഗിരി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് കാലത്ത്

ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശവാസികൾക്കായി ഭക്ഷ്യധാന്യക്കിറ്റ്, വസ്ത്രം, കൊവിഡ് പ്രതിരോധ സാമഗ്രികൾ എന്നിവ ചെയർമാൻ ഡോ. വി.കെ. ജയകുമാർ വാ‌ർഡ് മെമ്പർ ജാസ്മിൻ മഞ്ചൂറിന് കൈമാറി. സ്‌കൂൾ സെക്രട്ടറി ശബരീഷ് ജയകുമാർ , മാനേജർ സുല ജയകുമാർ , പ്രിൻസിപ്പൽമാരായ എം.എസ്.ബിനിൽ കുമാർ , വി.എസ്. ശ്രീദേവി എന്നിവർ പങ്കെടുത്തു.

മാതൃകയായി ശബരിഗിരി സ്കൂളും
രക്ഷിതാക്കളുടെ സാമ്പത്തിക പ്രതിസന്ധിയിൽ പഠനം തുടരാനാകാത്ത മിടുക്കരായ വിദ്യാർത്ഥികൾക്ക് അഞ്ചൽ ശബരിഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിലേക്ക് ഫീസിന്റെ 75 ശതമാനം സ്‌കോളർഷിപ്പ് നൽകി കേരളാസ്റ്റേറ്റ് ഇംഗ്ലീഷ് മീഡിയം സിലബസിൽ പ്രവേശനം നൽകുന്നു. ശബരിഗിരി ട്രസ്റ്റിന്റെ സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായാണ് ഇത്. നിരവധി പാവപ്പെട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈലും നൽകി. വർഷങ്ങളായി സ്‌കൂളിൽ നടന്നുവരുന്ന 'പ്രത്യാശ' പദ്ധതിയനുസരിച്ച് നിർദ്ധന കുടുംബത്തിലെ ഏതെങ്കിലും രക്ഷിതാവിന് അപകടത്തിലോ ദുരന്തത്തിലോ പെട്ട് ജീവഹാനി സംഭവിച്ചാൽ ആ കുട്ടിയുടെ പഠനം ഏറ്റെടുത്ത് ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പരിപൂർണ സൗജന്യമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുന്നു. ഈ പദ്ധതിയനുസരിച്ച് നിരവധി വിദ്യാർത്ഥികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ സ്റ്റേറ്റ് പ്ലസ്ടു പരീക്ഷയിൽ നൂറ്ശതമാനം ഉന്നത വിജയം നേടിയ കൊല്ലം ജില്ലയിലെ അഞ്ച് മികച്ച സ്‌കൂളുകളിൽ ഒന്നാണ് അഞ്ചൽ ശബരിഗിരി ഹയർസെക്കൻഡറി സ്‌കൂൾ. പുതിയ ദേശീയ വിദ്യാഭ്യാസനയം ഉൾക്കൊണ്ടുകൊണ്ട് പ്ലേ സ്‌കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുളള പ്രത്യേക ഫൗണ്ടേഷണൽ പഠനവും ഉയർന്ന ക്ലാസുകളോടൊപ്പം ഓൺലൈനായാണ് നടക്കുന്നത്. പ്ലേ ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണെന്ന് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അറിയിച്ചു.