കുന്നിക്കോട് : പത്തനാപുരം എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും പുന്നല ഫോറെസ്റ്റ് സ്റ്റേഷന്റെയും നേതൃത്വത്തിൽ പാടം മുറിയിൽ കടുവാമൂല ഈറകാടുകൾക്കിടയിൽ നിന്ന് 330 ലിറ്റർ കോട കണ്ടെത്തി. കേസ്‌ രജിസ്റ്റർ ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ്. എക്‌സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജിന്റെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബുവിന്റെയും നേതൃത്വത്തിൽ പത്തനാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെയും പുന്നല ഫോറെസ്റ്റ് സ്റ്റേഷനിലെയും 15ഓളം അംഗങ്ങളാണ് റെയ്‌ഡ് നടത്തി കോട പിടിച്ചെടുത്തത്.