പത്തനാപുരം: ഗാന്ധിഭവൻ ജൻ ഔഷധി കേന്ദ്രം, ഗാന്ധിഭവൻ മെഡിക്കൽസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് കൊവിഡ് പരിശോധനാ ഉപകരണങ്ങൾ സമ്മാനിച്ചു. പൾസ് ഓക്‌സിമീറ്ററുകൾ, ഇൻഫ്രാറെഡ് തെർമോ മീറ്റർ, ബി.പി. മോനിട്ടർ എന്നിവ ഉൾപ്പടെ പതിനയ്യായിരം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് ആശുപത്രിയിലെത്തി മെഡിക്കൽ ഓഫീസർ ഡോ. എച്ച്. ഹനീസിന് കൈമാറിയത്.
. ഗാന്ധിഭവൻ മെഡിക്കൽസ് മാനേജർ കെ.പി. സജേഷ്‌കുമാർ, ഹെൽത്ത് സൂപ്പർവൈസർ ആർ. സുദർശനൻ പിള്ള, ആശുപത്രി ജീവനക്കാരായ സിന്ധു, സുമ എന്നിവർ പങ്കെടുത്തു.