പരവൂർ: സി.പി.എം പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുക്കുളം സുനാമി ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പി. കുറുപ്പ് പുക്കുളം ഫ്ലാറ്റ് ബ്രാഞ്ച് സെക്രട്ടറി ബിജുവിന് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഗിരിജാ പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗം സുവർണൻ പരവൂർ, പുക്കുളം ബ്രാഞ്ച് സെക്രട്ടറി ബൈജു, ഉദയൻ, സുജിത്ത്, ആൻസിൽ, ഉദയകുമാർ, ഗോപകുമാർ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.