ഓച്ചിറ: ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ഇരുചക്രവാഹനം ഉരുട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി .വിഷ്ണുദേവ് അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി.എസ് .വിനോദ്, അജ്മൽ ഖാലിദ്, കല്ലൂർ വിഷ്ണു, തേജസ് പ്രകാശ്, ഐക്കര ഹരികൃഷ്ണൻ, ഇന്ദുലേഖ, വിനീത, സുമീർ, അജ്മൽ, ബാദുഷ, രാകേഷ് കൃഷ്ണ, അനുരാഗ്, അമീർ രഞ്ജിത്ത്, രതീഷ്, അഭിഷേക്, അനസ് അൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി