പടിഞ്ഞാറേ കല്ലട : കല്ലട സൗഹൃദം വാട്സാപ്പ് കൂട്ടായ്മയിലെ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ നൽകി ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. സൗഹൃദം കൂട്ടായ്മ അംഗങ്ങളായ ശൂരനാട് സബ് ഇൻസ്പെക്ടർ ജയൻ, മനോജ്, വിജേഷ് തുടങ്ങിയവർ ചേർന്നാണ് മൊബൈൽ ഫോൺ വാങ്ങിനൽകിയത്. ശൂരനാട് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ ശ്യാം വിദ്യാർത്ഥിനിക്ക് ഫോൺ കൈമാറി. ചടങ്ങിൽ കല്ലട സൗഹൃദം കൂട്ടായ്മ പ്രവർത്തകരായ ബിജു സുഗത, അജി ചിറ്റക്കാട് എന്നിവർ പങ്കെടുത്തു.