photo
കാവ് സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : അന്യമായി കൊണ്ടിരിക്കുന്ന കാവുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തനം ആരംഭിച്ച കാവ് സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 23 ഇനം വൃക്ഷ തൈകളാണ് ഓരോ കാവിലും നട്ടുപിടിപ്പിക്കുന്നത്. ഈ വർഷം 5 കാവുകളാണ് പദ്ധതിക്കായി യൂത്ത് പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തിട്ടുള്ളത്. പള്ളിക്കൽ കാവിൽ നടന്ന രണ്ടാം ഘട്ട പരിപാടി സി. ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. സബർമതി ഗ്രന്ഥശാലാ സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ പദ്ധതി വിശദീകരിച്ചു. ചലച്ചിത്ര താരങ്ങളായ വിനുമോഹൻ,വിദ്യാവിനു, , പള്ളിക്കൽ ക്ഷേത്രം സെക്രട്ടറി അജയൻ,കൗൺസിൽ ജില്ലാ കോ -ഓർഡിനേറ്റർ സനീഷ് സച്ചു,ഉപസമിതി കൺവീനർ ബെറ്റ്സൺ വർഗീസ്, ഭാരവാഹികളായ അനിൽ കിഴക്കടത്ത്,ശബരിനാഥ്‌,ഗോപൻ ചക്കാലയിൽ, അൽത്താഫ്,സുമയ്യസലാം എന്നിവർ നേതൃത്വം നൽകി.