എഴുകോൺ: എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അതിജീവന കാലത്ത് അണിചേരാം ആരോഗ്യമുള്ള നാടിനായി എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ശുചീകരണ പരിപാടി നടത്തിയത്ത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയേഷ് അദ്ധ്യക്ഷനായ യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ.പങ്കജരാജൻ, സി.പി.ഐ എഴുകോൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.അനിൽകുമാർ, എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.രഞ്ജിത്ത് എ.ഐ.വൈ.എഫ് എഴുകോൺ മേഖലാ കമ്മിറ്റി സെക്രട്ടറി എൽ.സതീഷ്, പ്രസിഡന്റ് ആശിഷ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തംഗം മിനി അനിൽ, എഴുകോൺ വാളായികോട് വാർഡ് അംഗം ശ്രുതി.ആർ.എസ്സ്, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം പ്രദീപ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് യൂത്ത് ഫോഴ്സംഗങ്ങളായ രാഹൂൽ, അനന്ദു രാജ്, രജീഷ് ലാൽ, സുബിത്ത്, രാഹുൽ, കാഞ്ചന എന്നിവർ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി.