kulathja-
കുളത്തൂപ്പുഴ ആർ .പി .എല്ലിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സി .പി. എം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ നിർവഹിക്കുന്നു. നേതാക്കളായ എസ്. ജയമോഹൻ , ബാബു പണിക്കർ, ഡി .വിശ്വസേനൻ, എസ്. ഗോപകുമാർ, അജയൻ, സെയിഫുദ്ദീൻ, ബി രാജീവ്, എന്നിവർ സമീപം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സി .പി .എം, സി .ഐ ടി. യുവിന്റെ നേതൃത്വത്തിൽ ആർ. പി .എൽ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഉദ്ഘാടനം സി .പി .എം കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ നിർവഹിച്ചു. ചടങ്ങിൽ സി .പി .എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് സി .പി .എം നേതാക്കളായ ബാബു പണിക്കർ, ഡി. വിശ്വസേനൻ, എസ് .ഗോപകുമാർ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ, സെയിഫുദ്ദീൻ, ലൈലാബീവി, ബി .രാജീവ്, നദീറ സെയിഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.