കൊട്ടാരക്കര: വെട്ടിക്കവല ദേശസേവാസമിതി വായനശാലയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ പ്രതിസന്ധിയിലായ കലാകാരൻമാർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ ജി.പത്നനാഭപിള്ള, എസ്.ഗിരീഷ് കുമാർ, എം.ശ്രീകുമാർ, വാർഡ് മെമ്പർ ആശ ബാബു, ടി.ആർ.ബിജു, ആർ.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.