chvara-
ചവറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ യു.പി - ഹൈസ്ക്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ നിർവഹിക്കുന്നു

ചവറ : കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി ചവറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ യു.പി - ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരും അനദ്ധ്യാപകരും മാതൃകയായി. ' ഉതവി 2021 എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ലിൻസി ലിയോൺസ്, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ജി.എസ്. ശ്രീലേഖ, പ്രഥമാദ്ധ്യാപിക കെ.എൽ. സ്മിത,

രക്ഷാകർതൃ പ്രതിനിധികളായ വർഗീസ് എം. കൊച്ചുപറമ്പിൽ, ബിന്ദു, കാമൻകുളങ്ങര സർക്കാർ എൽ.പി സ്കൂൾ എച്ച്. എം ഇൻ ചാർജ് പുഷ്പ ജോർജ്, അദ്ധ്യാപക പ്രതിനിധികളായ ശശി കന്നികാവിൽ, സബിത, കുരീപ്പുഴ ഫ്രാൻസിസ്, പദ്ധതി കൺവീനർ ജെസീന, ഓഫീസ് പ്രതിനിധി ഷിബു തുടങ്ങിയവർ പങ്കെടുത്തു.