പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാത്തതിൽ കെ.എസ്.യു പവിത്രേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധ പരിപാടികൾ. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു പവിത്രേശ്വരം, മിറിൽ തടത്തിൽ, ജീവൻ, അഭി പഴവറ എന്നിവർ പങ്കെടുത്തു.