കൊട്ടാരക്കര: കാക്കക്കോട്ടൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവിഭവ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, കരയോഗം പ്രസിഡന്റ് ഭാസ്കരൻ പിള്ള, ബി.രവികുമാർ, തുളസീധരൻ പിള്ള, അനിൽകുമാർ, പ്രീത, ധന്യ എന്നിവർ പങ്കെടുത്തു.