കരുനാഗപ്പള്ളി: നഗരസഭ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ ആരംഭിച്ച പുതിയ വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ വിട്ടുനിന്നു. എല്ലാ ഡിവിഷനുകളിലും വാക്സിൻ കേന്ദ്രങ്ങൾ ആരംഭിക്കുക, 60 വയസിന് മുകളിലുള്ളവർക്കും കിടപ്പുരോഗികൾക്കും മുൻഗണന നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവർ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്.