കരുനാഗപ്പള്ളി : കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾക്കെതിരെ ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യ സംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന പരിപാടി സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ടി.എൻ. വിജയകൃഷ്ണൻ, സി. വിജയൻപിള്ള, എം. പ്രകാശ്, അഡ്വ. മുഹമ്മദ് നൗഫൽ, എം. സുരേഷ് കുമാർ, ബാബു, സന്ദീപ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.