കൊട്ടാരക്കര: പെട്രോൾ,ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മൈലം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരുൺ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അരുൺ, അനീഷ് ടൈറ്റസ് എന്നിവർ സംസാരിച്ചു.